സംസ്ഥാന കർഷക അവാർഡ് 2024 ന് അപേക്ഷ ക്ഷണിച്ചു. ആറ് പുതിയ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്. 

ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുഖേന നൽകുന്ന അവാർഡുകളിലേക്ക് കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാം.  പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതം അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ 23. വിവരങ്ങൾക്ക്:  www.keralaagriculture.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo