കേരള സംസ്ഥാന ചലചിത്ര അക്കാദമി 2024 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു.  2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലി സീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെൻ്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. 

പരിപാടികൾ ഹാർഡ് ഡിസ്ക്ക് / പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം സെൻ്റ് ജോസഫ്സ് സ്കൂളിന് സമീപമുള്ള സ്റ്റാച്ചു റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാ ഫോമുകൾ ലഭിക്കും. അപേക്ഷകൾ 2025 ജൂൺ 30 ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോൺ : 0471-2320342, 0471-2325325, 2321586

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-06-2025

sitelisthead