കേരള ആഡ്വെൻചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെൻചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിൽ (ഏഴ് ദിവസം)  അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 14,000 രൂപ + 18 ശതമാനം ജിഎസ്ടി. കിറ്റ്സിന്റെ തിരുവനന്തപുരത്തുള്ള കേന്ദ്രത്തിലാണ് പരീശീലനം . ജൂൺ 25 ന് പുതിയ ബാച്ച് ആരംഭിക്കും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 21 നകം ഡയറക്ടർ, കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo