പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്‌കീം 2024-25ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 5,8 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് യഥാക്രമം യു.പി, എച്ച്.എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഗ്രേഡ് ലിസ്റ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക്, സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഖകൾ എന്നിവ സഹിതം നവംബർ 30ന് മുമ്പ് അപേക്ഷിക്കണം. താമസിക്കുന്ന പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo