കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി, എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ ജില്ല എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറി ഓഫീസിൽ ലഭ്യമാക്കണം.    

വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ  എൻട്രൻസ് പരീക്ഷയിലൂടെ സർക്കാർ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം.    വിവരങ്ങൾക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 0471-3591990.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo