ജലഗതാഗത വകുപ്പ് യാത്രാ ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷി യാത്രക്കാർക്ക് ഓൺലൈൻ പാസ്സ് ബുക്കിംഗ് പ്ലാറ്റഫോം സംവിധാനം ഏർപ്പെടുത്തി. serviceonline.gov.in എന്ന വെബ്‌സൈറ്റ് വഴി പാസുകൾ ലഭിക്കും. പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന  സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ വെബ്‌സൈറ്റിൽ രേഖകളായി നൽകണം. 30- മുതൽ 70 ശതമാനംവരെ ഭിന്നശേഷിയുള്ളവർക്ക് ടിക്കറ്റിന്റെ 30 ശതമാനംവരെ മാത്രമായിരിക്കും നിരക്ക്. 70 ശതമാനത്തിനുമുകളിൽ ഭിന്നശേഷിയുള്ളവർക്ക് സൗജന്യനിരക്കിലും യാത്ര അനുവദിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-10-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo