കേരളീയരുടെ തനത് ഭക്ഷണ രീതികളിൽ ചെറുധാന്യങ്ങൾ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ, മില്ലറ്റ് കഫേകൾ ആരംഭിക്കുന്നു. എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങും. കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവർക്കാണ് കഫേയുടെ ഏകോപനവും ചുമതലയും. കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.  കൃഷിക്കൂട്ടങ്ങൾക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം.  കേരള ഗ്രോ ഷോപ്പ് ആരംഭിക്കാൻ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകൾക്ക് അഞ്ച് ലക്ഷം രൂപയും സർക്കാർ സഹായം നൽകും. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും.

കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.  കൃഷിക്കൂട്ടങ്ങൾക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം.  കേരള ഗ്രോ ഷോപ്പ് ആരംഭിക്കാൻ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകൾക്ക് അഞ്ച് ലക്ഷം രൂപയും സർക്കാർ സഹായം നൽകും. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസർച്ച് (ഐഐഎംആർ) ഹൈദരാബാദുമായി സഹകരിച്ച് മില്ലറ്റ് കഫേ സംരംഭകർക്ക് കൃഷി വകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. പദ്ധതിയുടെ ഭാഗമായി പാചക മേഖലയിൽ പ്രാവീണ്യമുള്ള യുവാക്കൾക്ക് ഹൈദരാബാദ് ന്യൂട്രിഹബ്ബിൽ ഒരാഴ്ചത്തെ ദേശീയതല പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒ കൾ, അഗ്രോ സർവീസ് സെന്ററുകൾ, എൻജിഒകൾ എന്നിവരുടെ ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും കേരളഗ്രോ ബ്രാൻഡിൽ ഗുണമേന്മ ഉറപ്പാക്കി  പൊതുജനങ്ങൾക്ക്  ലഭ്യമാക്കുന്ന തരത്തിലാണ് വിപണിയിൽ മില്ലറ്റ് കഫേ ഔട്ട്ലെറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. കേരളഗ്രോ ബ്രാൻഡിലൂടെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനവും ആരംഭിച്ചിട്ടുണ്ട്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-01 16:27:59

ലേഖനം നമ്പർ: 1539

sitelisthead