28 ദിവസം കൊണ്ട് കേരളത്തിലെ ആദ്യ 3D പ്രിന്റഡ് കെട്ടിടം നിർമിച്ച് സംസ്ഥാന നിർമിതി കേന്ദ്രം. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ഇണങ്ങിയതുമായ കെട്ടിട നിർമാണ സാങ്കേതികവിദ്യ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും, പ്രാവർത്തികമാക്കുന്നതിനുംവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിർമിതി കേന്ദ്രം. ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കുറഞ്ഞ സമയത്തിൽ കെട്ടിടങ്ങൾ നിർമിക്കാൻ സാധിക്കുന്ന 3D പ്രിന്റഡ്ന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഒറ്റമുറിയുള്ള മോഡൽ കെട്ടിടമായ AMAZE-28 നിർമിച്ചത്.
ദേശീയ നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ IIT രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ₹ 11 ലക്ഷം ചെലവിൽ 380 ചതുരശ്ര അടിയിലാണ് തിരുവനന്തപുരത്തെ PTP നഗറിലെ നിർമിതി കേന്ദ്ര കാമ്പസിൽ AMAZE-28 നിർമിച്ചിട്ടുള്ളത്. ഭാവനയ്ക്കനുസരിച്ചു ഏതു തരത്തിലുമുള്ള കെട്ടിടങ്ങളും രൂപകൽപന ചെയാമെന്നതും വിഭവങ്ങൾ പാഴാക്കാതെ ഉപയോഗിക്കാമെന്നതും 3D പ്രിന്റഡ് ടെക്‌നോളജിയുടെ സവിശേഷതയാണ്. പരമ്പരാഗത നിർമാണ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ സമയ ലാഭവും നിർമാണ സാമഗ്രികൾ പരമാവധി പാഴാകാതിരിക്കുമെന്ന നേട്ടത്തിനൊപ്പം തന്നെ ലേബർ കോസ്റ്റ് കുറയ്ക്കാമെന്നതും ഈ ടെക്‌നോളജിയുടെ നേട്ടമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-10-11 12:40:56
ലേഖനം നമ്പർ: 1195