സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയ റാങ്കിംഗിലാണ് കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിർമ്മാർജ്ജനം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.  2020–-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയതെങ്കിൽ പുതിയ വികസന സൂചികയിൽ നാല്‌ പോയിന്റ്‌ കൂടി ഉയർത്തി 79 പോയിൻ്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത് ദേശീയ ശരാശരിയേക്കാൾ 8 പോയിന്റ് അധികമാണ് കേരളത്തിന്റെ സ്കോർ. മുൻ വർഷത്തേക്കാൾ നാല് പോയിന്റ് വർദ്ധിപ്പിക്കാനും കേരളത്തിന് കഴിഞ്ഞു. 

2018ൽ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക (SDG Index) ആരംഭിച്ചപ്പോൾ മുതൽ കേരളം ഒന്നാം സ്ഥാനത്താണ്. 2018ൽ സ്കോർ 69 ആയിരുന്നത് ആറുവർഷം കൊണ്ട് പത്ത് പോയിന്റ് ഉയർത്തിയാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത് എന്നത് . കേരളം നടത്തുന്ന  സാമൂഹ്യ വികസന മാതൃകകളുടെ പ്രതിഫലനമാണ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-15 14:02:18

ലേഖനം നമ്പർ: 1453

sitelisthead