അന്താരാഷ്ട്ര ട്രാവൽ പ്രസിദ്ധീകരണമായ 'കൊണ്ടെ നാസ്റ്റ് ട്രാവലർ (Condé Nast Traveller) ന്റെ 2024-ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമതായി ഇടം നേടി കൊച്ചി . കൊച്ചിയുടെ സുസ്ഥിരവികസനം, മികച്ച ജലഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് കൊച്ചിയെ ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്. 

നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകർഷിച്ചുവരുന്ന ഒന്നാണ് കൊച്ചിയുടെ ജലപാതകളെന്നും വാട്ടർ മെട്രോ വിപ്ലവകരവും ലോകത്തിൽ തന്നെ അപൂർവവുമാണന്നും, 2024 അവസാനത്തോടെ പൂർണമായും സൗരോർജത്തിലേക്ക് മാറുമ്പോൾ ഇത് കൂടുതൽ ഉയർന്ന നിലവാരത്തിലെത്തുമെന്നും കൊണ്ടെ നാസ്റ്റ് ട്രാവലർ വിശദീകരിക്കുന്നു.

ലോകത്തിൽ ആദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ എന്നിവ കൊച്ചിയിലാണ് പ്രവർത്തിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. മൂന്നാർ, കോഴിക്കോട് കൊച്ചി ബിനാലെ, തൃശൂർ പൂരം, കണ്ടൽ, പ്രാദേശിക ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം കൊണ്ടെ നാസ്റ്റ് ട്രാവലറിൽ പ്രതിപാദിച്ചിരിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-23 17:24:53

ലേഖനം നമ്പർ: 1221

sitelisthead