മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 99.5 ശതമാനം പൂർത്തീകരിച്ചു സോഷ്യൽ ഓഡിറ്റിൽ കേരളം ഒന്നാം സ്ഥാനത്ത്. ഓഡിറ്റിൽ രണ്ടാം സ്ഥാനത്ത് ഒഡിഷ(64.8%)യും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്(62.6%). നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് 60 ശതമാനത്തിലധികം പുരോഗതിയുള്ളത്. നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് 50 ശതമാനത്തിലധികം പുരോഗതിയുള്ളത്. പദ്ധതി ഫലപ്രദമായി നടപ്പാക്കപ്പെടുന്നുവെന്നും ആനുകൂല്യങ്ങൾ ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന സംവിധാനമാണ് സോഷ്യൽ ഓഡിറ്റ്. രേഖകളുടെ പരിശോധന, ക്രമക്കേടുകൾ പൊരുത്തക്കേടുകൾ തുടങ്ങിയവയും ഓഡിറ്റിൽ ഉൾപ്പെടുന്നു.
പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭകളിൽ ഓഡിറ്റ് ചെയ്യണമെന്നാണ് കേന്ദ്ര വ്യവസ്ഥ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തുന്ന ഏക സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്തെ ആകെയുള്ള 941 പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ നാലും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തിലുമാണ് ഇനി ഓഡിറ്റ് ബാക്കിയുള്ളത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-09 17:27:09
ലേഖനം നമ്പർ: 1204