പൊതുഗതാഗത രംഗത്തിനു ഊർജം പകർന്ന് കൊച്ചി മെട്രോയുടെ പ്രവർത്തനം ആദ്യമായി ലാഭത്തിൽ. 2017 ജൂണിൽ സർവീസ് ആരംഭിച്ച മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ ₹ 54.32 കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ ₹ 134.04 കോടിയായി വർധിച്ചു. 145% വർധനവാണ് ഇക്കാലയളവിലുണ്ടായത്. ഇതിൽ ₹  75.49 കോടി ടിക്കറ്റ് വരുമാനമാണ്. ആകെ 2022-23 വർഷത്തിൽ ₹ 5.35 കോടി ലാഭം കൊച്ചി മെട്രോ ഈ കാലയളവിൽ നേടി.

2017 ജൂണിൽ ൽ 59,894 ആളുകളാണ് മെട്രോ ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ ശരാശരി ഒരു ലക്ഷം യാത്രക്കാരാണ് ഓരോ മാസവും മെട്രോയിൽ യാത്ര ചെയ്യുന്നത്. വിദ്യാർഥികൾക്കും സ്ഥിര യാത്രക്കാർക്കും പ്രത്യക ഓഫറുകളും സ്കീമുകളും മെട്രോ നൽകുന്നുണ്ട്. സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചും നിരവധി ജനപ്രീയ പരിപാടികൾ അവതരിപ്പിച്ചും കൊച്ചി മെട്രോ യാത്രക്കാരെ ആകർഷിച്ചു വരുന്നുണ്ട്.

ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകും. ₹ 1957 കോടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-23 17:03:01

ലേഖനം നമ്പർ: 1186

sitelisthead