അർഹരായ മുഴുവൻ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷ ഭീമായോജന പദ്ധതികളിൽ ഉൾപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി സുൽത്താൻ ബത്തേരി. ജില്ലയിലെ അർഹരായ മുഴുവൻപേരെയും സർക്കാരിന്റെ സുരക്ഷാപദ്ധതികളിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലീഡ് ബാങ്ക് 'സുരക്ഷ 2023' എന്നപേരിൽ കാമ്പയിൻ നടപ്പാക്കുന്നത്. 26,000-ത്തോളം ആളുകളാണ് പദ്ധതിയിൽ അംഗങ്ങളായത്.

20 രൂപയുടെ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന അപകട ഇൻഷുറൻസ്, ₹ 436 വാർഷികപ്രീമിയത്തിൽ ₹ 2 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ് കവറേജാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ൽ ഉൾപ്പെടുന്നുണ്ട്. ജനപ്രതിനിധികൾ,സാമ്പത്തിക സാക്ഷരത കൗൺസിലർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, ബാങ്ക് പ്രതിനിധികൾ , സന്നദ്ധ സംഘടനകൾ, ഹരിതകർമസേന എന്നിവരുടെ പ്രവർത്തനങ്ങൾ സുരക്ഷ 2023 ലക്ഷ്യം പൂർത്തീകരിക്കാൻ അണിനിരന്നു

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-11 16:41:58

ലേഖനം നമ്പർ: 1182

sitelisthead