മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപ്പാറ. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി സുരക്ഷ ചക്ര എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിലൂടെയാണ് രേഖകകളുള്ള പഞ്ചായത്തിലെ മുഴുവനാളുകൾക്കും ഇൻഷുറൻസ് ലഭ്യമാക്കാനായത്. 

2022 ജൂണിൽ ആരംഭിച്ച പദ്ധതിയിലൂടെ പഞ്ചായത്തിലെ 15 വാർഡുകളിലെ 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിലൂടെ ഇൻഷുറൻസ് ലഭ്യമാക്കി. ഒരു ഇന്‍ഷുറന്‍സിലും ഭാഗമല്ലാത്ത 1739 പേരെ സർവേയിലൂടെ കണ്ടെത്തുകയും ഇവർക്ക് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയിലൂടെ ഇൻഷുറൻസ് ലഭ്യമാക്കുകയായിരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-18 13:23:26

ലേഖനം നമ്പർ: 1164

sitelisthead