തിരുവനന്തപുരം മേഖലയിലെ പത്തനംതിട്ട പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന നെയ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ മില്‍മ. പ്രതിമാസം പത്ത് ടണ്‍ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കുന്ന നെയ്യാണ് കയറ്റുമതിക്കായി തയാറാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ അയയ്ക്കാനുള്ള അനുമതിയാണ് പത്തനംതിട്ട ഡയറിക്ക് ലഭിച്ചത്. ആദ്യഘട്ടത്തില്‍ കയറ്റി അയച്ച 6.5 ടണ്‍ നെയ്യുടെ കണ്‍സൈന്‍മെന്റ് സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ രാജ്യങ്ങളിലെത്തും. ഫ്‌ളേവേര്‍ഡ് മില്‍ക്ക്, പാല്‍പ്പൊടി, പേട തുടങ്ങിയ ഉത്പന്നങ്ങള്‍ കൂടി കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ മില്‍മ തുടങ്ങി കഴിഞ്ഞു. മലേഷ്യ, യുകെ, അമേരിക്ക എന്നിവിടങ്ങളിലേക്കും അധികം വൈകാതെ മില്‍മ ഉത്പന്നങ്ങള്‍ എത്തിച്ചേരും.
വര്‍ഷം 110 ടണ്‍ നെയ്യുടെ അധിക വില്‍പ്പനയും 12 കോടിയുടെ അധിക വരുമാനവും പത്തനംതിട്ട മില്‍മ ഇതുവഴി ലക്ഷ്യമിടുന്നു. വിദേശത്ത് വലിയ വിപണി തുറക്കുന്നതോടെ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. പാക്കിങ്ങിലും ഗ്രാഫിക്‌സിലും അടിമുടി മാറ്റത്തോടെ ഒരു കിലോ, അരകിലോ, 200 ഗ്രാം ബോട്ടിലുകളിലാണ് നെയ് വില്‍പനയ്‌ക്കെത്തുക.
നിലവില്‍ മലബാര്‍ മേഖലയില്‍ നിന്ന് നെയ്, പാല്‍പ്പൊടി, പായസക്കിറ്റ്, എന്നീ ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഏകദേശം 20 കോടി രൂപയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നു. മില്‍മ ഉത്പന്നങ്ങള്‍ https://milmatrcmpu.com/ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ ഏത് കോണിലിരുന്നും ഓര്‍ഡര്‍ ചെയ്തു വാങ്ങാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-13 14:10:51
ലേഖനം നമ്പർ: 1134