സംസ്ഥാന ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്‌കരിക്കുന്ന പുതിയ ചലച്ചിത്ര നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചു. 2025  ഓഗസ്റ്റ് 2, 3 തീയതികളിൽ  നടന്ന  ദ്വിദിന ചലച്ചിത്ര നയ കോൺക്ലേവിൽ ചലച്ചിത്ര പ്രവർത്തകരും വിദഗ്ധരും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ രേഖ തയ്യാറാക്കിയത്.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി, കരട് രേഖ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KSFDC) ഔദ്യോഗിക വെബ്സൈറ്റുകളായ www.ksfdc.in, www.keralafilm.com എന്നിവയിൽ ലഭ്യമാണ്. ചലച്ചിത്ര നയം കൂടുതൽ ജനകീയവും സമഗ്രവുമാക്കുന്നതിന് പൊതുജന  നിർദ്ദേശങ്ങൾ നിർണായകമായതിനാൽ  ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പരിശോധിച്ച്, അടുത്ത രണ്ട് മാസത്തിനുള്ളിൽ നയത്തിന് അന്തിമരൂപം നൽകും . 

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും , മാനേജിംഗ് ഡയറക്ട‌ർ, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര കലാഭവൻ, വഴുതയ്ക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ filmpolicy.kerala@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിൽ ആഗസ്റ്റ് 25 ന് മുൻപായി സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-08-2025

sitelisthead