അതിദാരിദ്ര്യനിർമ്മാർജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കൾക്ക് വീടോടൊപ്പം ഭൂമി വാങ്ങി രജിസ്റ്റർ ചെയ്യുന്നതിനായി മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് അനുവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ, സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോടൊപ്പം ഭൂമി വാങ്ങുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.

മുദ്രവിലയിൽ പരമാവധി 1,20,000 വരെയും രജിസ്ട്രേഷൻ ഫീസിൽ പരമാവധി 30,000 വരെയും മൂന്നു വർഷം വരെ ഇളവ് ലഭിക്കും. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2025

sitelisthead