അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ്പ് ലേണിംഗിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 മുതൽ 22 വരെയുള്ള 30 മണിക്കൂർ പ്രോ​ഗ്രാമാണിത്.  വൈകുന്നേരം 6 മുതൽ 8 വരെയായിരിക്കും പരിശീലനം. 

വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വ്യവസായം എന്നീ മേഖലകളിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ന്യൂറൽ നെറ്റ്‌വർക്കുകളെയും അവയുടെ ആർക്കിടെക്ചറുകളെയും കുറിച്ച് സമഗ്രമായ ധാരണ നൽകുകയും, അത്യാധുനിക സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആഴത്തിലുള്ള പരിശീലനം നൽകുകയും ചെയ്യും.

വിദഗ്ദ്ധരായ പരിശീലകരുടെ സേവനം ലഭ്യമായിരിക്കും. ഐസിഫോസിലെ വിദഗ്ദരായ പരിശീലകരുടെ മേൽനോട്ടത്തിലായിരിക്കും പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കേണ്ടത്. 50 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ഫീ 3,000 രൂപ. ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: icfoss.in/event-details/214, ഫോൺ: 7356610110, 0471 2413012/ 13/ 14, 9400225962.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2025

sitelisthead