സ്പോർട്സ് കൗൺസിൽ- 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ ജി വി രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്കൂൾ/ സെൻട്രലൈസ്ഡ് സ്പോർട്സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ, വനിത കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരിയുടെ കൈയൊപ്പോടുകൂടി സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പായി സെക്രട്ടറി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-07-2025

sitelisthead