2022-2023 വര്‍ഷത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം രണ്ടാം സ്ഥാനം കൊല്ലം ജില്ലയും നേടി. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ  നീലേശ്വരം, പെരുമ്പടപ്പ്, വൈക്കം, ബ്ലോക്ക് പഞ്ചായത്തുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം -വലിയപറമ്പ (കാസർഗോഡ്), രണ്ടാം സ്ഥാനം – മുട്ടാർ (ആലപ്പുഴ), മൂന്നാം സ്ഥാനം – മരങ്ങാട്ടുപിള്ളി (കോട്ടയം).  മുൻസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നാംസ്ഥാനം – ഗുരുവായൂർ, രണ്ടാംസ്ഥാനം -വടക്കാഞ്ചേരി, മൂന്നാംസ്ഥാനം – ആന്തൂർ നേടി. മികച്ച കോർപറേഷനായി  തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു. 

ഒന്നാംസ്ഥാനം നേടുന്നവർക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 40 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 30 ലക്ഷവുമാണ് പുസ്‌കാരത്തുക. സ്വരാജ് ട്രോഫി പുരസ്കാരങ്ങള്‍

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo