ബിപിഎൽ വിഭാ​ഗത്തിലുള്ള ഉപഭോക്താക്കൾക്ക് , കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകാം. ഇതിനായി https://kwa.kerala.gov.in/bpl-renewal/ എന്ന ലിങ്കിൽ പ്രവേശിച്ച്,  ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക ഉപഭോക്തൃ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി റജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ സ്ഥിതി വിവരം SMS ആയി ലഭിക്കും. ജനുവരി 31നു മുൻപ് അപേക്ഷ പുതുക്കി നൽകണം. ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്,  കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്. പ്രതിമാസ കുടിവെള്ള ഉപഭോ​ഗം 15 കിലോ ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള ബിപിഎൽ-കാർക്കാണ് സൗജന്യ കുടിവെള്ളം ലഭിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo