മുഖ്യമന്ത്രിയുടെ  വിദ്യാർഥി പ്രതിഭ പുരസ്‌കാരം (CM Scholarship) പദ്ധതിൽ അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും. കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്‌സുകൾ) പഠനം പൂർത്തിയാക്കിയ  വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത.   

അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയാണ് നൽകേണ്ടത്. 

അപേക്ഷകൾ  cmprathibhapuraskaram.kerala.gov.in എന്ന പോർട്ടൽ വഴി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 26.  വിവരങ്ങൾക്ക് 9447096580, 9446780308 എന്നീ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-02-2026

sitelisthead