കുറഞ്ഞ നിരക്കിൽ AC ബസിൽ യാത്ര ചെയ്യാൻ ജനത സർവീസുമായി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടമായി കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി.യുടെ ലോ ഫ്ലോർ AC ബസുകളാണ് ജനത സർവീസ് നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് ₹ 20. സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ജനത ബസുകൾ സർവീസ് നടത്തുക. മിനിമം നിരക്കിന് മുകളിലുള്ള യാത്രക്ക് കിലോമീറ്ററിന് 1 രൂപ 8 പൈസ ഈടാക്കും. എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും ജനത ബസുകൾക്ക് സ്റ്റോപ്പുകൾ ഉണ്ട്. രാവിലെ 7.15ന് ആരംഭിക്കുന്ന സർവീസ് 9.30-ന് തിരുവനന്തപുരത്ത് എത്തും. 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തിച്ചേരും, തുടർന്ന്  വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട്  സ്റ്റാച്ചു, പട്ടം   (മെഡിക്കൽ കോളേജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ  ഓഫീസുകളെ  ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും.

ഓരോ ഡിപ്പോകളെയും ഹബുകളായും, പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബുകളായും, അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ചുള്ള സർവീസുകളാണ് ജനത AC ബസുകൾക്കായി ക്രമപ്പെടുത്തുന്നത്, ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനക്രമീകരിച്ച് സർവീസുകൾ നടത്തും. ഇതിന്റെ ക്രമീകരണങ്ങൾ നടന്നുവരുകയാണ്. എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ AC ബസ് ഉപയോഗിച്ച്  ജനത AC സർവീസ് ആരംഭിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. നോൺ AC ബസുകളുടെ സേവനവും അടുത്ത ഘട്ടങ്ങളിൽ ജനത സർവീസിനായി ക്രമീകരിക്കും. ജനത AC (ഡി ടു ഡി) സർവീസ് ഹബുകളിൽ പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും  എത്തുന്ന യാത്രക്കാർക്ക്  ഡിപ്പോകളിലും  ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും  ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സർവീസുകൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-18 23:40:25

ലേഖനം നമ്പർ: 1185

sitelisthead