സംസ്ഥാനത്തെ 5 വയസുവരെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ദ്രധനുഷ് 5.0. കോവിഡ് വ്യാപനസമയത്ത് വാക്‌സിൻ എടുക്കുന്നതിൽ ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ഇത് പരിഹരിച്ചു രോഗത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 7 മുതൽ 12 വരെയും സെപ്റ്റംബർ 11 മുതൽ 16 വരെയും ഒക്ടോബർ 9 മുതൽ 14 വരെയും 3 ഘട്ടങ്ങളിലായി  ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ സാധിക്കും..

ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെപ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും ഈ 3 ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാം.

വിവരശേഖരണം, ബോധവത്കരണം, വീടുകളിൽ നേരിട്ടെത്തിയുള്ള സർവെ തുടങ്ങിയവയിലൂടെ ഇമ്യൂണൈസേഷൻ പ്രോഗ്രാം പൂർത്തിയാക്കും. 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-19 19:03:03

ലേഖനം നമ്പർ: 1145

sitelisthead