ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിൽ ഏഷ്യയിൽ ഒന്നാമതെത്തി കേരള ബാങ്ക്.  വേൾഡ് കോപറേറ്റീവ് മോണിറ്ററിന്റെ 2023ലെ റിപ്പോർട്ടിലാണ് കേരള ബാങ്കിന്റെ നേട്ടം. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ  സഹകരണ ധനകാര്യ സേവന മേഖലയിൽ എട്ടാം സ്ഥാനം കൈവരിക്കാനും കേരള ബാങ്കിനായി.  ലോകമെമ്പാടുമുള്ള സഹകരണ സംഘങ്ങളുടെ  സാമ്പത്തിക, സംഘടനാ, സാമൂഹിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ 300 കോപ്പറേറ്റീവ് സൊസൈറ്റികളുടെ റാങ്കിങ് പട്ടിക പുറത്തുവിടുന്ന റിപ്പോർട്ടാണ് വേൾഡ് കോപറേറ്റീവ് മോണിറ്റർ. 

ആഗോള സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള വാർഷിക അളവ് ഡാറ്റ ശേഖരിക്കുന്ന ഇത്തരത്തിലുള്ള ഏക റിപ്പോർട്ടാണിത്. സൊസൈറ്റികളുടെ വിറ്റുവരവിന്റെ വലിപ്പം അനുസരിച്ചും, ഓരോ രാജ്യത്തെയും ആളോഹരി വരുമാനത്തിന്റെ എത്ര മടങ്ങാണ് ഓരോ സഹകരണ സംഘത്തിലെയും വിറ്റുവരവ് എന്ന് പരിശോധിച്ചും രണ്ടുതരത്തിലാണ് പട്ടിക തയ്യാറാക്കുക. രൂപീകൃതമായി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അന്തർദേശീയ തലത്തിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് കേരള ബാങ്കിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ഊർജ്ജം പകരും.  വേൾഡ് കോപറേറ്റീവ് മോണിറ്റർ റിപ്പോർട്ട്  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-31 17:15:25

ലേഖനം നമ്പർ: 1288

sitelisthead