ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അഡ്വാൻസ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ജി ഗൈറ്റർ സ്ഥാപിച്ചു. ജി ഗെയ്റ്റർക സാങ്കേതിവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയാണ് ജനറൽ ആശുപത്രി. ആശുപത്രിയായി തിരുവനന്തപുരം ഇതോടെ മാറുകയാണ്. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജന്റോബോട്ടിക്സിന്റെ ജി ഗെയ്റ്റർ റോബോട്ടിനെ ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചത്.
കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് ആയ ജന്റോബോട്ടിക്‌സ് ആണ് വികസിപ്പിച്ചെടുത്ത ഒരു റോബോട്ടിക് ഗെയ്റ്റ് ട്രെയിനറാണ് ജി-ഗൈറ്റർ.സ്ട്രോക്ക്, സ്‌പൈനൽ കോർഡ് ഇഞ്ചുറി, ആക്സിഡന്റ്, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താൻ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗൈറ്റർ. ഇത്തരം രോഗാവസ്ഥകൾ മൂലം നടക്കാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമുണ്ട്. ജി ഗൈറ്റർ സാങ്കേതിക വിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും. ജി-ഗൈറ്റർ പ്രവർത്തിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്താലാണ്, കൂടാതെ ഉപയോക്താവിന്റെ ചലനങ്ങൾ ട്രാക്ക് ചെയ്യാനും അവർ നടക്കുമ്പോൾ പിന്തുണയും മാർഗനിർദേശവും നൽകാനും വിവിധ സെൻസറുകൾ ഉപയോഗിക്കുന്നു.
ജി ഗൈറ്റർ സ്ഥാപിച്ചത് വഴി റീഹാബിലിറ്റേഷൻ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം ഉയരുകയും ചെയ്യും. കേരളത്തിന്റെ വിവിധ മേഖലകളിലെ നിർമ്മിത ബുദ്ധിയുടെ കടന്നുവരവിന്റെ ആദ്യ ഘട്ടമാണ് ജി ഗൈറ്റർ സാധ്യമാക്കുന്നത്. ആരോഗ്യ സംവിധാനത്തിൽ ഇതുപോലെയുള്ള നൂതന ആശയങ്ങൾ നടപ്പിലാക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-07 11:26:37
ലേഖനം നമ്പർ: 1202