തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു-നിര്‍മ്മാണ തൊഴിലാളി, കള്ള് ചെത്ത്, മരംകയറ്റ, തയ്യല്‍,  കയര്‍, കശുവണ്ടി, മോട്ടോര്‍ തൊഴിലാളികള്‍, സെയില്‍മാന്‍/സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്റ്റെല്‍ മില്‍ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ്പ്പണി, മരപ്പണി, കല്‍പ്പണി, വെങ്കലപണി, കളിമണ്‍ പാത്ര നിര്‍മ്മാണം, കൈത്തറി  വസ്ത്ര നിര്‍മാണം, ആഭരണ നിര്‍മാണം, ഈറ്റ-കാട്ടവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിങ്  പ്രോസസിങ് മേഖലയിലെ തൊഴിലാളികള്‍ (മരുന്ന്  നിര്‍മ്മാണം, ഓയില്‍ മില്‍, ചെരുപ്പ് നിര്‍മാണം, ഫിഷ് പീലിങ്) മത്സ്യബന്ധന -വില്‍പന തൊഴിലാളികള്‍, ഐ.ടി, ബാര്‍ബര്‍-ബ്യൂട്ടിഷ്യന്‍, പാചക തൊഴിലാളികള്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. lc.kerala.gov.in ല്‍ 'തൊഴിലാളി  ശ്രേഷ്ഠ' എന്ന ലിങ്കിലൂടെ 2026 ജനുവരി എട്ട് വരെ അപേക്ഷിക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-12-2025

sitelisthead