വനിതാ കമ്മീഷൻ നൽകുന്ന ജാഗ്രതാ സമിതി അവാർഡിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ആകെ 4 അവാർഡുകളാണ് നൽകുന്നത്. പ്രശസ്തി പത്രവും 50,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. നിർദ്ദേശങ്ങളും പ്രൊഫോർമയും www.keralawomenscommission.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5ന് മുമ്പ് മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പി.ഒ., പി.എം.ജി., തിരുവനന്തപുരം – 04 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 8921885818.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-12-2025

sitelisthead