ഭൂമിയുടെ ഉപരിതലത്തിൻ്റെ 70 ശതമാനത്തിലധികം വ്യാപിച്ചുകിടക്കുന്ന സമുദ്രം എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് നിർണായകമാണ്. സമുദ്രങ്ങൾ ഗ്രഹത്തിൻ്റെ ഓക്സിജൻ്റെ 50 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നു. ഭക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, മരുന്നുകൾ എന്നിങ്ങനെ നിരവധി ജീവനോപാധികളുടെ ഉറവിടമാണ് സമുദ്രം. സമുദ്രത്തേയും അതിനോട് ചേർന്ന തീരദേശത്തേയും സംരക്ഷിക്കേണ്ടത് ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

തീരദേശ നിയന്ത്രണ മേഖല 

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ സെക്ഷൻ 3 പ്രകാരം, തീരപ്രദേശത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി 1991 ഫെബ്രുവരിയിൽ ആദ്യമായി പരിസ്ഥിതി-വനം മന്ത്രാലയം (MoEF) തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച്, ഹൈ ടൈഡ് ലൈനിൽ (എച്ച്ടിഎൽ) നിന്ന് 500 മീറ്റർ വരെയുള്ള തീരപ്രദേശവും വേലിയേറ്റത്തിന് വിധേയമായ തോടുകൾ, ലഗൂണുകൾ, അഴിമുഖങ്ങൾ, കായൽ, നദികൾ എന്നിവയുടെ തീരത്ത് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേയും തീരദേശ നിയന്ത്രണ മേഖല(CRZ)യായി കണക്കാക്കുന്നു. രാജ്യത്തുടനീളം ഇത്തരത്തിൽ 4 നിയന്ത്രണ മേഖലകളാണുള്ളത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്.

സമുദ്ര സംരക്ഷിത പ്രദേശങ്ങൾ

സമുദ്ര സംരക്ഷിത പ്രദേശം (എംപിഎ), പ്രത്യേക നിയന്ത്രണങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യുന്ന സമുദ്രത്തിൻ്റെ അല്ലെങ്കിൽ അഴിമുഖ ആവാസവ്യവസ്ഥയുടെ ഭാ​ഗമാണ്. മറൈൻ റിസർവ്സ് അല്ലെങ്കിൽ മറൈൻ സാങ്ച്വറി എന്നും അറിയപ്പെടുന്ന സമുദ്ര സംരക്ഷിത പ്രദേശങ്ങൾ (എംപിഎകൾ) മനുഷ്യരുടെ സുസ്ഥിര പ്രവർത്തനങ്ങളിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. സംരക്ഷിത പ്രദേശങ്ങളിൽ വസിക്കുന്ന ജീവിവർഗങ്ങളും സമീപമുള്ള ആവാസവ്യവസ്ഥയും വിവിധ തരത്തിലുള്ള മനുഷ്യ പ്രവർത്തനങ്ങളിൽ നിന്ന് മുക്തരാകുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024

ലേഖനം നമ്പർ: 1474

sitelisthead