പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്താതെയും ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെയുമുള്ള വിനോദസഞ്ചാമാണ് ഇക്കോടൂറിസം. ഓരോ വിനോദസഞ്ചാരിയും പരിസ്ഥിതിയോടും പ്രകൃതിയോടും കടപ്പെട്ടിട്ടുണ്ട്. അവയെ നശിപ്പിക്കാതെയും സംരക്ഷിച്ചുകൊണ്ടുമുള്ള ഉത്തരവാദിത്ത യാത്രയാണ് ഇക്കോടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം.
സുസ്ഥിര ടൂറിസം: പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത ഹരിതവും സന്തുലിതവുമായ വിനോദസഞ്ചാരമാണ് സുസ്ഥിര ടൂറിസം ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരത്തിൻ്റെ നേട്ടങ്ങൾ വർദ്ധിപ്പിക്കുമ്പോൾ തന്നെ ടൂറിസം മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ചെയ്യണം. UNWTO സുസ്ഥിര ടൂറിസത്തെ നിർവചിക്കുന്നത്, "സന്ദർശകരുടെയും വ്യവസായത്തിൻ്റെയും പരിസ്ഥിതിയുടെയും ആതിഥേയ സമൂഹങ്ങളുടെയും ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന, നിലവിലുള്ളതും ഭാവിയിലെയും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങളുടെ പൂർണമായ കണക്ക് എടുക്കുന്ന ടൂറിസം" എന്നാണ്. അതിനാൽ, ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ: പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഹരിത ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുകയും അതിലൂടെ പാരിസ്ഥിതിക പാദമുദ്ര കുറയ്ക്കുകയും ചെയ്യുന്നതിനാണ് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024
ലേഖനം നമ്പർ: 1471