മാലിന്യത്തിന്റെ സ്രോതസ്സിൽ തുടങ്ങി അന്തിമ നിർമാർജനം വരെയുള്ള വിവിധ പ്രക്രിയകളും പ്രവർത്തനങ്ങളുമാണ് മാലിന്യ സംസ്കരണത്തിൽ ഉൾപ്പെടുന്നത്. മാലിന്യം അഥവാ പാഴ്‌വസ്തുക്കളുടെ ശേഖരണം, വിനിമയം, സംസ്കരണം, നീക്കം ചെയ്യൽ, പുനഃരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയിലൂടെ അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതാണ് ശാസ്ത്രീയമായ മാലിന്യസംസ്ക്കരണം. മനുഷ്യന്റെ ആരോഗ്യത്തേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിൽ മാലിന്യ സംസ്കരണത്തിന് കൃത്യമായ പ്രാധാന്യമുണ്ട്.  

ഖര, ദ്രാവക, വാതക രൂപത്തിലുള്ള മാലിന്യങ്ങളെ വെവ്വേറേ രീതിയിൽ സമീപിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തെ ഖര രൂപത്തിലുള്ള മാലിന്യം എന്ന നിലയിൽ നിന്നും വ്യത്യസ്തമായി തന്നെ പരി​ഗണിച്ച് അതീവ ജാ​ഗ്രത പുലർത്തി ശാസ്ത്രീയമായി സംസ്കരിക്കണം. അത് ഇനി വരാനിരിക്കുന്ന തലമുറയുടെ നിലനിൽപ്പിനടക്കം അത്യന്താപേക്ഷിതമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024

ലേഖനം നമ്പർ: 1469

sitelisthead