വനങ്ങളിൽ വസിക്കുന്നതും മനുഷ്യരുടെ ഇടപെടൽ പരിചയമില്ലാത്തതുമായ ജീവികളെയാണ് പൊതുവെ വന്യജീവികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വന്യജീവികളെ കൊല്ലുന്നതിൽ നിന്നും വേട്ടയാടുന്നതിൽ നിന്നും തടയുന്നതാണ് വന്യജീവി സംരക്ഷണത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യം. ഭക്ഷ്യ ശൃംഖലയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിന് വന്യജീവി സംരക്ഷണം വളരെ പ്രധാനമാണ്.
വേട്ടയാടൽ തടയലും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കലും: വന്യജീവി സംരക്ഷണത്തിനായി വേട്ടയാടൽ തടയുകയാണ് പ്രാഥമികമായി ചെയ്യാവുന്നത്. മലിനീകരണം ഉൾപ്പെടെയുള്ള മറ്റ് മനുഷ്യ നിർമിത കാരണങ്ങളും ഇതോടൊപ്പം ഒഴിവാക്കേണ്ടതുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പരിപാടികൾ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024
ലേഖനം നമ്പർ: 1473