ജല ഉപയോഗം, ജലത്തിൻ്റെ അളവും ഗുണനിലവാരവും, ജല ലഭ്യത തുടങ്ങിയവ കണക്കിലെടുത്ത് ജലസ്രോതസ്സുകൾ പരിപാലിക്കുകയും കൃത്യമായ ആസൂത്രണത്തോടെ വിനിയോ​ഗിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ജലവിഭവ പരിപാലനം അർത്ഥമാക്കുന്നത്. കുടിവെള്ളം, ശുചിത്വം, ഊർജ ഉൽപ്പാദനം, ഭക്ഷ്യ ഉൽപ്പാദനം, ജലഗതാഗതം, വിനോദം, സുസ്ഥിരത നിലനിർത്തൽ എന്നിങ്ങനെയുള്ള വർധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിന് ജലത്തിന്റെ മതിയായ അളവും ഗുണനിലവാരവും ഉറപ്പാക്കിയുള്ള സമഗ്രമായ സമീപനം ആവശ്യമാണ്.  

നീർത്തട പരിപാലനം: 

ഒരു നീർത്തടത്തിനുള്ളിലെ ജലത്തിൻ്റെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും ഗുണനിലവാരം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഭൂവിനിയോഗ രീതികളും ജല പരിപാലന രീതികളും നടപ്പിലാക്കുന്ന പ്രക്രിയയാണ് നീർത്തട പരിപാലനം. ആവാസവ്യവസ്ഥയിലെ വളരെ 

പ്രധാനപ്പെട്ട നീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ തരം മലിനീകരണങ്ങളെ തടയേണ്ടതുണ്ട്. ഇതിനായി മലിനീകരണ സ്രോതസ്സുകൾ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള മാർഗങ്ങൾ നടപ്പാക്കേണ്ടതുണ്ട്.

നദീസംരക്ഷണം: 

കേരളത്തിലെ ജലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സാണ് നദികൾ. കേരളം നദികളാൽ സമ്പന്നമാണുതാനും. നദികളെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കാറുണ്ട്. ജലചാക്രിക സംവിധാനത്തെ തന്നെ നിലനിർത്തുന്നതാണിത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024

ലേഖനം നമ്പർ: 1468

sitelisthead