സുസ്ഥിര വന പരിപാലനത്തിൻ്റെ (SFM) ലക്ഷ്യം ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ചരക്കുകളും സേവനങ്ങളും വനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതിലൂടെ സമൂഹങ്ങളുടെ സുസ്ഥിര വികസനത്തിന് വഴിവെയ്ക്കുകയും ചെയ്യുക എന്നതാണ്. 2007-ലെ ഐക്യരാഷ്ട്ര പൊതുസഭ സുസ്ഥിര വന പരിപാലനത്തിനെ ഊർജ്ജിതമായ, വികസനോന്മുഖമായ ഒരു ആശയമായി അംഗീകരിച്ചിരുന്നു. സുസ്ഥിര വന പരിപാലനം എല്ലാത്തരം വനങ്ങളുടെയും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ നിലനിറുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. വനവിഭവങ്ങളുടെ വ്യാപ്തി, ജൈവവൈവിധ്യം, വനത്തിൻ്റെ ആരോഗ്യം, വനവിഭവങ്ങളുടെ ഉൽപാദനം, വനവിഭവങ്ങളുടെ സംരക്ഷണം, വനങ്ങളുടെ സാമൂഹിക-സാമ്പത്തിക പ്രസക്തി, കൂടാതെ നിയമപരവും നയപരവും സ്ഥാപനപരവുമായ ചട്ടക്കൂടിന്റെ സംരക്ഷണം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരി​ഗണിക്കപ്പെടുന്നുണ്ട്.  

വനവൽക്കരണവും പുനർനിർമാണവും 

തരിശായി കിടന്ന ഭൂമിയിലോ വനം ഇല്ലാതിരുന്ന സ്ഥലത്തോ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രക്രിയയാണ് വനവൽക്കരണം. എന്നാൽ നശിച്ചതോ നശിപ്പിക്കപ്പെട്ടതോ ആയ വനങ്ങളെ പുനഃസ്ഥാപിക്കുന്നതാണ് പുനർനിർമാണം. വനനശീകരണത്തെ ചെറുക്കുന്നതിന് ഈ രീതികൾ ഉപയോഗിക്കുന്നു. ഇതിലൂടെ വന വിസ്തൃതി കൂട്ടാനും പരിസ്ഥിതി മെച്ചപ്പെടുത്താനും കഴിയുന്നു. 

സുസ്ഥിര വിളവെടുപ്പ്

സുസ്ഥിരമായ വിളവെടുപ്പ് എന്നത് പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനം ഉൾക്കൊള്ളുന്ന ഒരു പരിശീലനമാണ്. ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിനും ആവശ്യമായ ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമായി പുനരുപയോഗിക്കാവുന്ന വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗമാണിത്.

സാമ്പത്തിക നേട്ടങ്ങളും സാമൂഹിക ഫലങ്ങളും പരി​ഗണിച്ച് സുസ്ഥിരമായ വിളവെടുപ്പ് പാരിസ്ഥിതിക സ്ഥിരതയെ അതിൻ്റെ പ്രാഥമിക ലക്ഷ്യമായി കണക്കാക്കുന്നു. പ്രകൃതിവിഭവങ്ങളുടെ സമഗ്രത നിലനിർത്തിക്കൊണ്ട് സുസ്ഥിരമായ വിളവെടുപ്പ് രീതികൾ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024

ലേഖനം നമ്പർ: 1466

sitelisthead