വായു മലിനീകരണത്തിൻ്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് മനുഷ്യരേയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ സഹായിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും വായുവിന്റെ ഗുണനിലവാര പരിപാലനത്തിൽ ഉൾപ്പെടുത്താം. മലിനീകരണം നിയന്ത്രിക്കുകയാണ് വായുവിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും വലിയ പോംവഴി. അതിനായി സുസ്ഥിരമായ ഹരിത മാർഗങ്ങൾ അവലംബിക്കാവുന്നതാണ്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം, ഊർജ്ജ കാര്യക്ഷമമായ കെട്ടിടങ്ങൾ, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ എന്നിവയിലൂടെ പരിസ്ഥിതി സൗഹൃദമായ ജീവിതം നയിക്കുകയും വികസനം നടപ്പിലാക്കുകയും ചെയ്യണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024
ലേഖനം നമ്പർ: 1470