വിദ്യാഭ്യാസം
അടുത്ത തലമുറയെ വിജ്ഞാനത്തിലും പഠനനിലവാരത്തിലും ഉയരങ്ങളിലേക്ക് കൈപിടിച്ചു നടത്തിക്കാനായതിന്റെ അഭിമാനത്തിലാണ് ഈ സർക്കാർ വാർഷികത്തിലേക്ക് കടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ സ്‌കൂളുകളെ പുനരുജ്ജീവിപ്പിച്ചു, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൂടെയും നൂതന പഠന രീതികളിലൂടെയും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യം
പൊതുജനാരോഗ്യത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് മികവുറ്റ നേട്ടങ്ങളോടെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നമ്മുടെ ആരോഗ്യ മേഖല. ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സ്ഥാപനങ്ങളെ രോഗി സൗഹൃദവും കൂടുതൽ പ്രാപ്യവുമാക്കി മാറ്റാൻ സർക്കാരിനു സാധിച്ചു.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമം
കേരളീയ സമൂഹത്തിലെ ഓരോ പൗരന്റെയും ക്ഷേമം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ, ജനകീയമായ വികസനമാണ് ഈ സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഭവനരഹിതർക്ക് അഭയം സുരക്ഷിതമായ വീടൊരുക്കുന്നതിനും, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സർക്കാർ പ്രാധാന്യം നൽകി.
കൂടുതൽ വിവരങ്ങൾ