കേരളത്തിൽ 49.74 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ: സാമൂഹ്യസുരക്ഷയിൽ മാതൃകയായി കേരളം

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികൾ സംസ്ഥാനത്തിന്റെ ക്ഷേമമേഖലയിലെ ശക്തമായ അടിത്തറയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 49,74,273 പേർ വിവിധ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകർ, 50 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങൾക്കാണ് പ്രധാനമായും ഈ പദ്ധതികൾ ഗുണം ചെയ്യുന്നത്.

 

2016 ൽ 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 2021 ൽ 1,600 രൂപയായി വർദ്ധിച്ചു. എന്നാൽ 2025 നവംബർ മാസം മുതൽ ക്ഷേമ പെൻഷൻ 2,000 രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. 2015-16 ൽ 34 ലക്ഷമായിരുന്നു സാമൂഹിക സുരക്ഷാ പെൻഷൻകാരുടെ എണ്ണം. എന്നാൽ 2025 ഒക്ടോബറിലെ കണക്കനുസരിച്ചു അത് 49.74 ലക്ഷമായി ഉയർന്നു. 2015 ഏപ്രിൽ മാസം മുതൽ തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) ആയിട്ടാണ് പെൻഷൻ വിതരണം ചെയ്യുന്നത്. 53.56 ശതമാനം ഗുണഭോക്താക്കൾക്കും ബാങ്ക് ട്രാൻസ്ഫർ ആയി പെൻഷൻ ലഭിക്കുന്നു. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ ഒരു വലിയ ശൃംഖലയിലൂടെ ‘വീടുകളില്‍ നേരിട്ട് നല്‍കുന്ന’ രീതിയിലൂടെയാണ് പെൻഷൻ നൽകുന്നത്. 

 

ആകെ 49.74 ലക്ഷം പെൻഷൻകാരിൽ 31.08 ലക്ഷം പേരും (62.49 ശതമാനം) സ്ത്രീകളാണ്. 58 ശതമാനം ഗുണഭോക്താക്കളും വാർദ്ധക്യ പെൻഷനും 27 ശതമാനം വിധവ പെൻഷനും, 8 ശതമാനം ഭിന്നശേഷി പെന്‍ഷന്‍കാരും 6 ശതമാനം കർഷകത്തൊഴിലാളി പെൻഷൻകാരുമാണ്. അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 81,964 ഗുണഭോക്താക്കൾക്ക് നൽകുന്നു. ജില്ല തിരിച്ച് നോക്കിയാൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാടുമാണ്. 

 

വിധവ പെൻഷൻ പദ്ധതിയിൽ 13,23,333 പേർ ഉൾപ്പെട്ടിട്ടുണ്ട്, വിധവ പെൻഷൻ പദ്ധതിയിൽ 13,23,333 ഗുണഭോക്താക്കളും,  ഭിന്നശേഷി പെൻഷൻ പദ്ധതിയിൽ 3,87,141 പേരും ഉൾപ്പെട്ടിട്ടുണ്ട്. കൃഷിത്തൊഴിലാളി പെൻഷൻ പദ്ധതിയിൽ 2,98,047 പേരും, 50 വയസിന് മുകളിലുള്ള വിവാഹിതരല്ലാത്ത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതിയിൽ 81,964 പേരുമാണ് ഗുണഭോക്താക്കൾ. ജില്ലകളിൽ മൊത്തം ഗുണഭോക്താക്കളുടെ എണ്ണത്തിൽ മലപ്പുറം (5,32,401) ഒന്നാം സ്ഥാനത്താണ്. തുടർന്ന് തൃശൂർ (5,02,836), തിരുവനന്തപുരം (5,06,583), കോഴിക്കോട് (4,55,016), എറണാകുളം (4,49,967) എന്നീ ജില്ലകളാണ്.

അനുബന്ധ ലേഖനങ്ങൾ

എല്ലാവർക്കും ഭൂമിയും രേഖയും; പട്ടയ വിതരണത്തിൽ ചരിത്ര നേട്ടം
ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന നേട്ടത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം സമാനതകളില്ലാത്തതാണ്. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പ്രഖ്യാപനവുമായി റവന്യൂ വകുപ്പ് ഈ ദൗത്യത്തിനൊപ്പമുണ്ട്.
കൂടുതൽ വിവരങ്ങൾ
പുനർഗേഹം പദ്ധതി; തീരദേശ ജനതയ്ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ കേരള മാതൃക
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2782 പേർക്ക് വ്യക്തിഗത ഭവനിർമ്മാണം പൂർത്തിയാക്കാനും, 738 പേരെ ഫ്ളാറ്റുകളിലേയ്ക്ക് പുനരധിവസിപ്പിക്കാനും സാധിച്ചിട്ടുണ്ട്.    പദ്ധതി പ്രകാരം ഭൂമി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ 3,952 പേരാണ്.
കൂടുതൽ വിവരങ്ങൾ