എല്ലാവർക്കും ഭൂമിയും രേഖയും; പട്ടയ വിതരണത്തിൽ ചരിത്ര നേട്ടം

ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന നേട്ടത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം സമാനതകളില്ലാത്തതാണ്. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പ്രഖ്യാപനവുമായി റവന്യൂ വകുപ്പ് ഈ ദൗത്യത്തിനൊപ്പമുണ്ട്. 2021-25 വരെയുള്ള കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 223,945 പട്ടയങ്ങൾ ആണ് വിതരണം ചെയ്തത്. 2016-21 കാലഘട്ടത്തിൽ 177,011 പട്ടയങ്ങളും വിതരണം ചെയ്തിട്ടുണ്ട്.    

 

വനഭൂമി - ആദിവാസി പട്ടയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പട്ടയ മിഷൻ, പട്ടയ അസംബ്ലി, ഡാഷ്‌ബോർഡ്, അദാലത്തുകൾ തുടങ്ങിയ പദ്ധതികളിലൂടെ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ലളിതമായി തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുന്നു. പട്ടയ മിഷൻ സംരംഭത്തിലൂടെ, വില്ലേജ് തലത്തിൽ നിന്നും സെക്രട്ടറിയേറ്റ് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, എം.എൽ.എമാർ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
 

പട്ടയ അസംബ്ലികൾ നിയോജകമണ്ഡലതലത്തിൽ നിയമസഭാസമാജികരുടെ നേതൃത്വത്തിൽ നടത്തി, ജനപ്രതിനിധികൾ നേരിട്ട് പങ്കെടുത്ത് തദ്ദേശപ്രശ്‌നങ്ങൾ പരിശോധിക്കുകയും, അവ പട്ടയ മിഷനിലേക്കു കൈമാറി നികുതി ഭൂമി ഉടമസ്ഥാവകാശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഭൂമിയിൽ സ്ഥിരതാമസം നടത്തുന്ന അർഹർക്കായി വകുപ്പുകളുടെ അനുമതിയോടെ പട്ടയം അനുവദിക്കുന്ന നടപടികളും സജീവമാണ്.

അനുബന്ധ ലേഖനങ്ങൾ

പുനർഗേഹം പദ്ധതി; തീരദേശ ജനതയ്ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ കേരള മാതൃക
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2782 പേർക്ക് വ്യക്തിഗത ഭവനിർമ്മാണം പൂർത്തിയാക്കാനും, 738 പേരെ ഫ്ളാറ്റുകളിലേയ്ക്ക് പുനരധിവസിപ്പിക്കാനും സാധിച്ചിട്ടുണ്ട്.    പദ്ധതി പ്രകാരം ഭൂമി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ 3,952 പേരാണ്.
കൂടുതൽ വിവരങ്ങൾ
കേരളത്തിൽ 49.74 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ: സാമൂഹ്യസുരക്ഷയിൽ മാതൃകയായി കേരളം
കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികൾ സംസ്ഥാനത്തിന്റെ ക്ഷേമമേഖലയിലെ ശക്തമായ അടിത്തറയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 49,74,273 പേർ വിവിധ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളാണ്.
കൂടുതൽ വിവരങ്ങൾ