കുടുംബശ്രീ- വികസനത്തിന്റെ, വളർച്ചയുടെ, സ്വയംപര്യാപ്തതയുടെ പാഠങ്ങൾ

ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക് നിക്ഷേപം 9,054 കോടി രൂപയാണ്. നിലവിൽ 1,070 സി.ഡി.എസ്സുകളിൽ  19,470 എ.ഡിഎസ്സുകളും, 3.17 ലക്ഷം അയൽകൂട്ടങ്ങളും, 48 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ഏഷ്യയിലെ തന്നെ  ഏറ്റവും വലിയ  സ്ത്രീക്കൂട്ടായ്മയാണ്. കഴിഞ്ഞ 10 വർഷക്കാലയളവിൽ പുതുതായി 96,023 അയൽക്കൂട്ടങ്ങളെ  രൂപീകരിക്കാനും 11.50 ലക്ഷം അംഗങ്ങളെ ഉൾച്ചേർക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചു.  

 

ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ തുടർച്ചയായി ഏഴ് വർഷവും കുടുബശ്രീ മുന്നിലെത്തി. ഇതുവഴി 85 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്. നഗര ദരിദ്രരുടെ ജീവിതത്തിൽ സർവതല സ്പ‍ർശിയായ വികസനം കൊണ്ട് വരുന്നതിനാവശ്യമായ പദ്ധതി പ്രവർത്തനങ്ങൾക്കാണ് ഈ തുക ചെലവഴിക്കുന്നത്. 

 

പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി  25,992 വയോജന അയൽകൂട്ടങ്ങളും, 3,352 ഭിന്നശേഷി അയൽകൂട്ടവും, 48 ട്രാൻസ്‍ജൻഡർ അയൽകൂട്ടവും രൂപീകരിച്ചു. യുവതികൂട്ടായ്മായി 19,472 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇതിൽ നിലവിൽ 3 ലക്ഷത്തോളം അംഗങ്ങളുണ്ട്. 617 സിഡിഎസ്സുകളെ ഐ.എസ്.ഒ. നിലവാരത്തിലേയ്ക്ക് ഉയർത്തി. ചരിത്രത്തിൽ ആദ്യമായി മുഴുവൻ സി.ഡി.എസ്. മെമ്പർമാർക്കും 500/- രൂപ പ്രതിമാസ യാത്ര ബത്തയും അനുവദിച്ചു. 

 

10 വർഷം  കൊണ്ട് 14 ലക്ഷം പേർക്കാണ് കുടുംബശ്രീ ഉപജീവനം മാർഗ്ഗം ഒരുക്കിയത്. വയോജന രോഗീ പരിചരണ മേഖലയിൽ 'കെ 4 കെയർ' പദ്ധതിയതിലൂടെ അറുനൂറിലേറെ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കി. അതിദരിദ്രർക്കുള്ള ഉപജീവനം പദ്ധതിയുടെ ഭാഗമായത് 4,341 പേരാണ്.  വിജ്ഞാന കേരളം കുടുംബശ്രീ തൊഴിൽ ക്യാമ്പയിനിലൂടെ 1,41,323 തൊഴിലുകൾ കണ്ടെത്തി 55,913 വനിതകൾക്ക് ലഭ്യമാക്കി. വൻകിട  സ്വകാര്യ സ്ഥാപനങ്ങളിലും മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.  

 

നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ പദ്ധതിയിലൂടെ  6,825 പേർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി, 5,691 പേർക്ക് തൊഴിലും സംരംഭവുമൊരുക്കി. മറ്റു വിവിധ പദ്ധതികളുടെ ഭാഗമായി 1,70,788 പേർക്ക് നൈപുണ്യം പരിശീലനം നൽകുകയും അതിൽ 1,24,173 പേർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. സ്പെഷ്യൽ ഇടപെടലിലൂടെ ആശ്രയ കുടുംബങ്ങൾ, എസ്.സി, എസ്.ടി എന്നിവർക്ക് യഥാക്രമം 457, 9,544, 2,252 തൊഴിൽ ലഭ്യമാക്കി. 621 പേർക്കാണ്  വിദേശത്ത്‌ തൊഴിൽ ലഭ്യമായത്. 

 

പട്ടികവർഗ്ഗ മേഖലയുടെ ഉന്നമനത്തിനായി   7,135 പട്ടികവർഗ്ഗ സ്പെഷ്യൽ അയൽക്കൂട്ടങ്ങളിലൂടെയും, പൊതു അയൽക്കൂട്ടങ്ങളിലൂടെയും  1,24,000 കുടുംബങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കി. 98% ട്രൈബൽ കുടുംബങ്ങളും ഇപ്പോൾ  കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഭാഗമാണ്. 525 ട്രൈബൽ അനിമേറ്റേഴ്സ് റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിച്ചുവരുന്നു. യുവതി യുവാക്കൾക്ക് മത്സര പരീക്ഷ പരിശീലനം  പരിശീലനത്തിലൂടെ 113 പേർക്ക് വിവിധ സർക്കാർ അർദ്ധ സർക്കാർ മേഖലയിൽ സ്ഥിരം ജോലി ലഭിച്ചു. 364 പേരെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനത്തിനുമുള്ള ചെറുതല്ലാത്ത സംഭാവനകൾ കുടുംബശ്രീ വഴി കേരളത്തിന് ലഭ്യമാക്കുന്നതിനൊപ്പം സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിലും വലിയ പങ്കാണ് ഈ കൂട്ടായ്മ നിർവഹിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ലൈഫ് മിഷൻ- കേരളത്തിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
കേരളത്തിന്റെ വ്യവസായ വിപ്ലവം
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ കേരളം ഒരു മികച്ച മാതൃകയായി മാറിയിരിക്കുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വ്യാവസായിക മേഖല ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ