സന്നദ്ധ സേന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും  ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതും ലക്ഷ്യമിട്ട്  സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് പുതിയ സന്നദ്ധസേന ആപ്ലിക്കേഷൻ പുറത്തിറക്കി.  കേരളത്തിലെ മുഴുവൻ സന്നദ്ധസേനയുടെയും പ്രവർത്തനം ഒരുകുടക്കീഴിൽ കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭിക്കും.  
‌‌
കേരളത്തിലുടനീളമുള്ള സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുവാനും ആപ്പിലൂടെ സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ ആർജ്ജിക്കുവാനും കഴിയും.രാജ്യത്താദ്യമായി സന്നദ്ധപ്രവർത്തകർക്കായി ഒരു വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണ്. മൊബൈൽ ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവീധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമാകും കേരളം. ഗൂഗിൾ പ്ലേ , ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ ആപ്പ് ലഭ്യമാണ്. സന്നദ്ധസേന ആപ്ലിക്കേഷൻ

അടിയന്തര പ്രതിസന്ധി ഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നത് ലക്ഷ്യമിട്ട് 2020 ജനുവരി 1നാണ് സാമൂഹിക സന്നദ്ധസേന സ്ഥാപിച്ചത്. സന്നദ്ധസേന പ്രവർത്തനങ്ങളുടെ ആദ്യ ചുവടുവയ്‌പ്പെന്ന രീതിയിൽ www.sannadhasena.kerala.gov.in എന്ന  വെബ്സൈറ്റ് രൂപീകരിക്കുകയും അതിലൂടെ പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുളള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.  സന്നദ്ധപ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.  ജില്ലാ തലത്തിൽ സന്നദ്ധസേനയുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ സന്നദ്ധസേന നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-22 12:32:40

ലേഖനം നമ്പർ: 1493

sitelisthead