ഏത്തക്കായ,  മരച്ചീനി, എന്നിവയിൽ നിന്നുള്ള  ഗുണമേന്മയും സ്വാദിഷ്ടവുമായ  ചിപ്സുകൾ   "ചിപ്പ് -കോപ് " എന്ന പേരിൽ വിപണിയിലെത്തിച്ച് എറണാകുളം ജില്ലയിലെ കുന്നുകര സർവീസ് സഹകരണ ബാങ്ക്.  സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി അടക്കം ലക്ഷ്യമിട്ടാണ് കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ്  വാക്വം ഫ്രൈഡ് ചിപ്സ് വിപണിയിലെത്തിക്കുന്നത്. 

എട്ടു ശതമാനത്തിൽ താഴെ മാത്രം ഓയിൽ കണ്ടന്റ് അടങ്ങിയിട്ടുള്ള ചിപ്സുകൾ വിവിധ ഫ്ലേവറുകളിലാണ് ഫുള്ളി ഓട്ടോമേറ്റഡ് മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഏത്തക്കായ മരച്ചീനി എന്നിവയിൽ നിന്നും ബനാന സാൾട്ടി, ബനാന പെരിപെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചില്ലി, ടപ്പിയോക്ക ചീസ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളബാങ്ക് വഴി ലഭിച്ച നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ചാണ് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെയാണ് കുന്നുകര ജംഗ്ഷനിൽ കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റ് സജ്ജമായിരിക്കുന്നത്. വിദേശ വിപണിയെ  ലക്ഷ്യമാക്കി  വാക്വം ഫ്രൈഡ് ചിപ്സ് ഉല്പാദിപ്പിച്ച് കയറ്റുമതി ആരംഭിക്കാനും കുന്നുകര സഹകരണ ബാങ്ക് തയ്യാറെടുക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-31 17:54:34

ലേഖനം നമ്പർ: 1290

sitelisthead