മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം  'ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ' സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും  പ്രവർത്തന സജ്ജമായി. മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വതമായ പരിഹാരം കാണാനും മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ സ്ഥാപിച്ചത്. 

24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം. ഏത് ഫോറസ്റ്റ് ഡിവിഷനു കീഴിലാണോ വന്യജീവി ഇറങ്ങിയത്, ആ ഡിവിഷനിലേക്ക് വിളിച്ചാൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങും. ഇതിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികളിറങ്ങുന്ന സാഹചര്യത്തിൽ ശരിയായ ആശയവിനിമയം ഇല്ലായ്കയും ഏകോപനം ഇല്ലായ്കയുമെല്ലാം ജീവൻ നഷ്ടപ്പെടുന്ന നിലയിലേക്ക് എത്തിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ നിലവിൽ വന്നത്.

 

ക്ര.നം     ഫോറസ്റ്റ് ഡിവിഷൻ     മൊബൈൽ
1     തിരുവനന്തപുരം   91884 07517
2     നെയ്യാർ വൈൽഡ്‌ലൈഫ്     91884 07519
3     അച്ചൻകോവിൽ     9188407512
4   പുനലൂർ   91884 07514
5     തെന്മല  91884 07516
6     ശെന്തുരുണി വൈൽഡ്ലൈഫ് സാങ്ച്വറി     9188407518
റാന്നി     91884 0751
8   കോന്നി   91884 07513
9   ഇടുക്കി വൈൽഡ്‌ലൈഫ് സാങ്ച്വറി     91884 07520
10 ഇരവികുളം നാഷണൽ പാർക്ക്   91884 07521
11

പെരിയാർ (ഈസ്റ്റ്) 

91884 07522
12   പെരിയാർ (വെസ്റ്റ്)     91884 07523
13     മാങ്കുളം
 
9188407526
14     മറയൂർ     91884 07527
15     മൂന്നാർ  
 
91884 07528
16 കോട്ടയം     91884 07525
17   കോതമംഗലം     91884 07524
18  മലയാറ്റൂർ   9188407530
19 ചാലക്കുടി     91884 07529
20 തൃശ്ശൂർ     91884 07531
21   വാഴച്ചാൽ     91884 07532
22 പീച്ചി വൈൽഡ്‌ലൈഫ് സാങ്‌ച്വറി   91884 07533
23   മണ്ണാർക്കാട്   91884 07534
24  നെന്മാറ     91884 07535
25  പാലക്കാട്     91884 07538
26 പറമ്പിക്കുളം ടൈഗർ റിസർവ്വ്    91884 07539
27 സൈലന്റ് വാലി നാഷണൽ പാർക്ക്    91884 07540
28 നിലമ്പൂർ നോർത്ത്     91884 07536
29 നിലമ്പൂർ സൗത്ത്   91884 07537
30 കണ്ണൂർ     91884 07541
31 ആറളം വൈൽഡ്‌ലൈഫ് സാങ്‌ച്വറി     91884 07546
32 കാസർഗോഡ്    91884 07542
33 കോഴിക്കോട്    91884 07543
 
34 വയനാട് നോർത്ത്     91884 07544
 
35 വയനാട് സൗത്ത്   91884 07545
36 വയനാട് വൈൽഡ്‌ലൈഫ് സാങ്‌ച്വറി   91884 07547
  ഫോറസ്റ്റ് ഡിവിഷൻ എമർജൻസി ഓപ്പറേഷൻസ് സെന്റർ     9188407510, 9188407511
  ടോൾ ഫ്രീ നമ്പർ     1800, 4254733








 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-24 14:46:37

ലേഖനം നമ്പർ: 1428

sitelisthead