ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർമാർക്ക് നൽകുന്ന പുരസ്‌കാരങ്ങൾക്കായുള്ള ആയുഷ് അവാർഡ് സോഫ്റ്റ്‌വെയർ പുറത്തിറക്കി.  രോഗികൾക്കും സഹപ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികൾക്കും ആയുഷ് അവാർഡ് സോഫ്റ്റ്‌വെയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആയുഷ് ഡോക്ടർമാരെ റേറ്റിങ്ങിലൂടെ നോമിനേറ്റ് ചെയ്യാൻ സാധിക്കും. സർക്കാർ തല അഭിമുഖത്തിലൂടെ അന്തിമവിജയിയെ തിരഞ്ഞെടുക്കും. അധ്യാപകരായ ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്കും ലഭിക്കും.

നാമനിർദേശ പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും അപേക്ഷ സമർപ്പണത്തിലും മറ്റും വരുന്ന കാലതാമസം ഒഴിവാക്കാനും ഈ ആപ്ലിക്കേഷൻ വഴി സാധ്യമാകുന്നു. ദേശീയ ആയുഷ് മിഷൻ കേരളയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും നേതൃത്വത്തിലാണ് സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-03-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo