ഒഡെപെക്ക് മുഖേന ജർമനിയിലേക്ക്  നഴ്സുമാരുടെ  സൗജന്യ റിക്രൂട്ട്മെന്റ്. നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി: 40 വയസ്സ്. അപേക്ഷകർ ബയോ ഡാറ്റ, പാസ്സ്പോർട്ടിന്റെയും സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും ഓരോ പകർപ്പും, ഏതെങ്കിലും ഇന്റർനാഷണൽ ഇംഗ്ലീഷ് ഭാഷ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പും സഹിതം ഫെബ്രുവരി 17 നു രാവിലെ 10 മണിക്ക് മുൻപായി ODEPC Training centre, Floor 2, Carmel Tower, Opposite cotton hill, Vazhuthacaud, Thiruvananthapuram എന്ന വിലാസത്തിൽ  നേരിട്ട് എത്തണം.തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. വിശദ വിവരങ്ങൾക്കായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo