ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. അംഗീകൃത കോളജുകൾക്കും, ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വ്യക്തിഗതമായോ / ഗ്രൂപ്പായോ മത്സരത്തിൽ പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. ട്രാൻസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അവകാശങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഹ്രസ്വചിത്രമത്സരം സംഘടിപ്പിക്കുന്നത്.  എൻട്രികൾ ഫെബ്രുവരി 20 വൈകിട്ട് 5നകം ലഭിക്കണം. എൻട്രികൾ tgsjdshortfilm@gmail.com ൽ അയക്കണം.  വിവരങ്ങൾക്ക് www.sjd.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo