അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും   പദ്ധതിയുടെ നേട്ടങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുവാനും 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ നിർമ്മിക്കുന്നതിന് സ്ഥാപനങ്ങൾ /വ്യക്തികളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. അപേക്ഷകർ സ്‌ക്രിപ്റ്റ്, നിർമ്മാണ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ് എന്നിവ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 2024 ജനുവരി 5ന് വൈകിട്ട് 5ന്  മുൻപായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി. ഓ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അതിദാരിദ്ര്യ നിർമാർജന പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ http://epip.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്  പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി സംസ്ഥാന സെല്ലുമായി ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo