കരകൗശല വിദഗ്ധർക്കായി സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷിക്കാം. ദാരു ശില്പങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശില്പങ്ങൾ, ചരട്, നാട, കസവ് ഉപയോഗിച്ചുള്ള ചിത്ര തുന്നൽ, ലോഹ ശില്പങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശില്പങ്ങൾ, വിവിധ വസ്തുക്കളിൽ നിർമിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ വിഭാഗങ്ങളിലാണ് ബഹുമതി. ദേശീയ അവാർഡ്, നാഷണൽ മെറിറ്റ് സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ച കലാരൂപങ്ങൾ സംസ്ഥാന അവാർഡിന് പരിഗണിക്കില്ല. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജനുവരി 31നകം സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോൺ: 0487 2361945, 9496248691.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-12-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo