ഡിസംബര്‍ 1 മുതല്‍ 3  വരെ പാലക്കാട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി ഭാവികേരളം എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമിനിട്ടില്‍ അധികരിക്കാത്ത സെല്‍ഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ആദ്യ മൂന്ന് വീഡിയോകള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനം നല്‍കും. വീഡിയോകള്‍ നവംബര്‍ 22 വൈകിട്ട് അഞ്ചിനകം 9446317767 എന്ന വാട്‌സ്ആപ് നമ്പറില്‍ ലഭിക്കണം. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയും രേഖപ്പെടുത്തണം. ഒരു മത്സരാര്‍ത്ഥി ഒരു വീഡിയോ മാത്രമേ അയക്കാവൂ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo