കേരളാ ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു , എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷ നിശ്ചിത ഫോറത്തിൽ അതാതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.

വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി മൂന്ന് മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോറത്തിൽ അപേക്ഷ കൊടുത്തിരിക്കണം. കോഴ്സ് തീരുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 – 3591990.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo