വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2026' അവാര്‍ഡിന് 5 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. https://awards.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0495 2378920.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2026